notícias musicais

top 13 artistas

top 13 musicas

Confira a Letra Shaadi Masti (feat. Hanan Shaah)

Dhaliya Navas

Shaadi Masti (feat. Hanan Shaah)

മാണിക്യ കല്ലുകൾ പോലും
നാണിച്ച് പോകണ ചേലിൽ
കല്ലിയാണ പെണ്ണൊരുങ്ങും നാളിത്
പതിവിലേറെ പുതുമയോടെ
അതിഥിയായി വരുമൊരാൾ

ചുരുൾമുടി ചുരുളിലു കുടമുല്ലയും
കസവുള്ള മുന്താണിയും
പരിമളം പരത്തുന്ന തളിർമേനിയും
കണ്ണഞ്ചും സുന്ദരി നീ സുന്ദരി

ആഘോഷത്തിലു ആളുകൾ
ചെത്തിലു ഒത്തൊരുമിച്ചേ
സൊറ പത്ത് പറഞ്ഞ് രസിച്ചേ
പല അത്തറു തേച്ച് വിരാജിച്ചേ

ഏനാന്തത്തിലു കുട്ടികൾ
ചുറ്റിലും കുത്തി മറിഞ്ഞേ
നടു പന്തലിൽ ഓടി നടന്നേ
ചിലർ കോന്തല തൂങ്ങുന്നേ

നാരീ പുതുനാരീ നാണംകൊണ്ട് കുണുങ്ങീ
സാരീ കാഞ്ചീപുരം ഉടുത്തൊരുങ്ങീ
മാരൻ കാറിൽ വരുന്നതും
ഹാരം തരുന്നതും
ഓർത്ത് കരളിലു കുളിരിറങ്ങീ

മംഗല നാളിലു അംഗനമാരുടെ
അംഗുലിതുമ്പിലു ലങ്കിമറിയണു
അമ്മിമലിട്ട് അരച്ച് വരച്ചൊരു മൈലാഞ്ചി

പന്തലു നടുവിലു ഒപ്പന ആടണ
നാൽപ്പതിൽ മിന്നണ സുന്ദരിമാരുടെ
കജ്ജിലും കാലിലും മൊഞ്ചിലു ലങ്കണു മൈലാഞ്ചി

കാച്ചിഉടുത്തുംകൊണ്ട്
പാച്ചിലു പായുന്നുണ്ട്
കല്ലാച്ചിനിന്നും വന്ന വലിയമ്മായി

പച്ചനിറത്തിലുള്ള
റൈബാനും വെച്ചുംകൊണ്ടു
കച്ചറ കുറ്റിച്ചിറ ചെറിയമ്മായി

ജന്നലിനോരം ജാലമെറിഞ്ഞ
പെൺമണിമാരുടെ കണ്ണിണകണ്ട്
കൺമുനകൊണ്ട് ചൂണ്ടയെറിഞ്ഞ്
തിരിഞ്ഞ് മറിഞ്ഞ് നടന്ന് കളിക്കും
മൊഞ്ചൻമാർക്കൊരു മോഹം
ഈ സംഗതിതന്നെ പ്രേമം
ഇത് അങ്ങനെ ഇങ്ങനെ
ഖൽബിൽ കനവിൻ
മണിയറ പണിയണ
സരിഗമപധനിസ

നാരീ പുതുനാരീ നാണംകൊണ്ട് കുണുങ്ങീ
സാരീ കാഞ്ചീപുരം ഉടുത്തൊരുങ്ങീ
മാരൻ കാറിൽ വരുന്നതും
ഹാരം തരുന്നതും
ഓർത്ത് കരളിലു കുളിരിറങ്ങീ

ദമ്മിലു വേവും നേരം
ആവി പറപറക്കും
കോഴി ബിരിയാണീടെ
മണംപിടിച്ച്

കാലൻ കുടപിടിച്ച്
കാലുമ്മേൽ കാലുംവെച്ച്
കോലായിൽ കുത്തീരിക്കും
വല്ലിപ്പാമാരു

ജന്നലിനോരം ജാലമെറിഞ്ഞ
പെൺമണിമാരുടെ കണ്ണിണകണ്ട്
കൺമുനകൊണ്ട് ചൂണ്ടയെറിഞ്ഞ്
തിരിഞ്ഞ് മറിഞ്ഞ് നടന്ന് കളിക്കും
മൊഞ്ചൻമാർക്കൊരു മോഹം
ഈ സംഗതിതന്നെ പ്രേമം
ഇത് അങ്ങനെ ഇങ്ങനെ
ഖൽബിൽ കനവിൻ
മണിയറ പണിയണ
സരിഗമപധനിസ

മംഗല നാളിലു അംഗനമാരുടെ
അംഗുലിതുമ്പിലു ലങ്കിമറിയണു
അമ്മിമലിട്ട് അരച്ച് വരച്ചൊരു മൈലാഞ്ചി

പന്തലു നടുവിലു ഒപ്പന ആടണ
നാൽപ്പതിൽ മിന്നണ സുന്ദരിമാരുടെ
കജ്ജിലും കാലിലും മൊഞ്ചിലു ലങ്കണു മൈലാഞ്ചി

ആഘോഷത്തിലു ആളുകൾ
ചെത്തിലു ഒത്തൊരുമിച്ചേ
സൊറ പത്ത് പറഞ്ഞ് രസിച്ചേ
പല അത്തറു തേച്ച് വിരാജിച്ചേ

ഏനാന്തത്തിലു കുട്ടികൾ
ചുറ്റിലും കുത്തി മറിഞ്ഞേ
നടു പന്തലിൽ ഓടി നടന്നേ
ചിലർ കോന്തല തൂങ്ങുന്നേ